
കൊച്ചി: നഗരസഭാ മേയർക്കും ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ സേവ്യർ തായങ്കേരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, കൗൺസിലർമാരായ കെ.വി.പി കൃഷ്ണകുമാർ, കെ.ജെ ബേസിൽ, സേവ്യർ പി. ആന്റണി, കവിത ഹരികുമാർ, ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം ബെന്നി ഫ്രാൻസിസ് എന്നിവർ സ്വീകരണം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |