കൊല്ലം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ അംഗീകൃത സംഘടനയായ കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊല്ലത്ത് നടക്കും.
ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന സെമിനാർ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് വിഷയാവതരണം നടത്തും. നാളെ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കാംസഫ് സംസ്ഥാന പ്രസിഡന്റ് സതീഷ് കണ്ടല അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ മനോജ് പുതുശ്ശേരി സ്വാഗതം പറയും. ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ, സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |