കൊല്ലം :അയത്തിൽ വി വി വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും, പൂർവ്വ വിദ്യാർത്ഥി സംഘടനയും, സ്കൂൾ പി റ്റി എ യും ഒരു സ്വപ്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നു.സ്വന്തമായി വീട് ഇല്ലാത്ത ഒരു വിദ്യാർത്ഥിയ്ക്ക് ഒരു വീട് നിർമ്മിച്ച് നൽകുന്നു. ക്ലാസ്സ് 5 മുതൽ ക്ലാസ്സ് 12 വരെ പഠിക്കുന്ന ഭവന രഹിതരായ വിദ്യാർത്ഥികളിൽ നിന്നാണ് ഒരാളെ കണ്ടെത്തുന്നുന്നത്. 2 ചെറിയ ബെഡ്‌റൂമുകൾ, ഒരു ചെറിയ അടുക്കള, ഒരു കോമൺ ബാത്‌റൂം, ഊണ് മേശ ഇടാൻ ഒരു ചെറിയ ഇടം എന്നിവ ഉൾപ്പെടുന്ന 420 ചതുരശ്ര അടിയുള്ള വീടാണ് നിർമ്മിച്ച് നൽകുന്നത്.ഏകദേശം 6 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽ എസ്. പദ്മകുമാർ,ഹെഡ്മിസ്ട്രെസ് എ.ആർ. സജിത, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എ. അൻസർ, പി.ടി.എ പ്രസിഡന്റ് എം. നുജുമുദ്ദീൻ എന്നിവർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |