തൃശൂർ : മന്ത്രി വി.ശിവൻകുട്ടിയുടെ അഭ്യർത്ഥനയിലാണ് മോഹൻലാൽ കൈത്തറി വസ്ത്രമണിഞ്ഞ് കലോത്സവ നഗരിയിലെത്തിയത്. ദിവസങ്ങൾക്ക് മുമ്പേ മഹാനടന്റെ വേഷമെന്താകുമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ചർച്ച നടന്നിരുന്നു. 'കറുത്ത വസ്ത്രം' അണിഞ്ഞാകും മോഹൻലാൽ വരുന്നതെന്ന തരത്തിലാണ് കൂടുതൽ ചർച്ച നടന്നത്. മീശ പിരിച്ചാകും വരുന്നതെന്നും പലരും പറഞ്ഞു. എന്നാൽ ഇന്നലെ രാവിലെ വേഷത്തിന്റെ സസ്‌പെൻസ് മന്ത്രി വി.ശിവൻകുട്ടി തന്നെ പൊളിച്ചു. കൈത്തറിയെ പ്രോത്സാഹിപ്പിക്കാൻ കൈത്തറി വസ്ത്രമണിഞ്ഞ് വരുന്നതാണ് നല്ലതെന്ന് ലാലിലോട് പറഞ്ഞു. വെള്ളയാകും വേഷമെന്നും മന്ത്രി വെളിപ്പെടുത്തി. സംഗതി ലാലും അംഗീകരിച്ചു. കറുത്ത കാറിലാണ് വന്നിറങ്ങിയതെങ്കിലും താരം കൈത്തറിയുടെ വെള്ള ജുബ്ബയും കസവ് മുണ്ടുമാണ് അണിഞ്ഞത്. ആരാധകർ പറഞ്ഞത് പോലെ മീശ ഇത്തിരി പിരിക്കുകയും ചെയ്തു!. കൈത്തറിയെ പ്രോത്സാഹിപ്പിക്കാനാണ് കൈത്തറി വസ്ത്രം അദ്ദേഹം അണിഞ്ഞതെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |