SignIn
Kerala Kaumudi Online
Saturday, 07 February 2026 4.51 PM IST

വഴിയോര തുണിക്കച്ചവട മാഫിയക്കെതിരെ സമരം നടത്തുമെന്ന് ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് വെൽഫയർ അസോസിയേഷൻ

Increase Font Size Decrease Font Size Print Page

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വഴിയോര കച്ചവടം നടത്തുന്ന മാഫിയക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളെ ഉപയോഗിച്ച് കച്ചവടം നടത്തി വലിയ തോതിൽ സ്റ്റോക്ക് ഇറക്കി വൈകുന്നേരങ്ങളിൽ ലാഭ വിഹിതം വാങ്ങി മടങ്ങുകയാണ് അന്യ സംസ്ഥാന മാഫിയ സംഘം നടത്തുന്നത്. തമിഴ് നാട്ടിൽ നിന്നും മറ്റുമെത്തിക്കുന്ന പഴയ തുണികളാണ് ഇത്തരത്തിൽ വിൽപ്പന നടത്തുന്നത്. വഴിയോരക്കച്ചവടം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ കടകളടച്ച് വഴിയോര വ്യാപാരം നടത്താൻ ചെറുകിട വസ്ത്ര വ്യാപാരികൾ നിർബന്ധിതരാകും. ഇതിനു പുറമെ മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.ടി.ജി.എ തൊടുപുഴ മേഖലാ പ്രസിഡന്റ് അനസ് പി. അസീസ്, സെക്രട്ടറി ബി.എം. നസീർ, വൈസ് പ്രസിഡന്റ് മുജീബ് തിളക്കം, ജോയിന്റ് സെക്രട്ടറി പി.എ. അഫ്സൽ, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.