ഇടുക്കി: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിയോട് ചേർന്ന് പുതിയ എമർജൻസി ഓപ്പറേഷൻ തീയറ്റർ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന മെഡിക്കൽ കോളേജ് ആശുപത്രി മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീയറ്ററിന്റെ പ്രവർത്തനത്തിനാവശ്യമായ അസി. പ്രൊഫസർ, സീനിയർ റസിഡന്റ്, സ്റ്റാഫ് നഴ്സ് തുടങ്ങിയ തസ്തികകളിലെ ഒഴിവുകൾ അടിയന്തിരമായി നികത്തുന്നതിന് നടപടികൾ സ്വീകരിക്കും. 21ന് മെഡിക്കൽ കോളേജ് വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി വീണാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിൽ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റോഷി പറഞ്ഞു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി വർഗീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |