SignIn
Kerala Kaumudi Online
Friday, 24 April 2026 6.09 PM IST

കയ്യടിച്ച് ഡൽഹി മുഖ്യമന്ത്രി,അഭിമാന നിറവിൽ ന്യൂമാൻ ബാൻഡ്

Increase Font Size Decrease Font Size Print Page
newman-ncc

തൊടുപുഴ: ച ഡൽഹിയിലെ റിപ്പബ്ലിക് ദിനക്യാമ്പിലെത്തിയ കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റിന്റെ ന്യൂമാൻ ബാൻഡിന് ഡൽഹി മുഖ്യമന്ത്രി യുടെ അഭിനന്ദനം. റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് ഡൽഹി ഡി.ജി.എൻ.സി.സി ക്യാമ്പിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിരേഖ ഗുപ്തയ്ക്ക് മുൻപിൽ ന്യൂമാൻ ബോയ്സ് ബാൻഡ് ടീം അവതരിപ്പിച്ച ഡിസ്‌പ്ലേയാണ് ശ്രദ്ധേയമായത്. 18 കേരള എൻ.സി.സി മുവാറ്റുപുഴയുടെ കീഴിൽ ഉള്ള ന്യൂമാൻ കോളേജ്, നിർമ്മല കോളേജ്, സെന്റ് പീറ്റേഴ്സ് കോളേജ്, എം.എ കോളേജ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ന്യൂമാൻ ബാൻഡിൽ ഉള്ളത്. കേണൽ ജയശങ്കർ ചൗധരി കണ്ടിജെന്റ് കമാൻഡറായ ടീമിന്റെ പരിശീലകൻ തൊടുപുഴ ന്യൂമാൻ കോളേജിലെ കോമേഴ്സ് വിഭാഗം മേധാവിയും എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവാണ്. ബാൻഡ് ലീഡർ ന്യൂമാൻ കോളേജിലെ മൂന്നാം വർഷ ചരിത്രവിദ്യാർഥി അശ്വിൻ സുഭാഷാണ്.കോളേജ് ബർസാർ ഫാ. ബെൻസൺ എൻ ആന്റണി ടീം മാനേജരും, ആൽബിൻ എ മ്യൂസിക്കൽ ഇൻസ്ട്രക്ടറും ആണ് 2016ൽ സ്ഥാപിതമായ ടീമിന് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേക വിഭാഗങ്ങളുണ്ട്. ബാൻഡ് ഫോർമേഷനും മ്യൂസിക്കിനും പുറമെ വിവിധ സൈനിക മ്യൂസിക്കുകളും മനോഹരമായ ഡ്രിൽ അവതരിപ്പിക്കാനുള്ള പ്രത്യേക മികവും ആണ് ടീമിനെ വ്യത്യസ്തമാക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പ്രകടനത്തിലൂടെ ഏവരുടെയും പ്രശംസനേടിയ ടീമിനെ കോളേജ് രക്ഷാധികാരി മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, എൻ.സി.സി കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റ് എ.ഡി. ജി മേജർ ജനറൽ രമേശ് ഷണ്മുഖം, കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് തുടങ്ങിയവർ ന്നിവർ അഭിനന്ദിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.