
തിരുവനന്തപുരം: ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്ന കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ആശ്രയകേന്ദ്രമായ സനാഥാലയത്തിന് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിനായി വെൺമയുടെ അംഗങ്ങൾ 1,00,001 രൂപ സംഭാവന നൽകി.
വെഞ്ഞാറമൂട് തൈക്കാടുള്ള വെൺമ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വെൺമ യു.എ.ഇ പ്രസിഡന്റ് ഡി.പ്രേംരാജ് സനാഥാലയം ചെയർമാൻ ഫിറോസിന് തുക കൈമാറി. വെൺമ ഓവർസീസ് പ്രസിഡന്റ് എ.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡി.പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീൻ,സനാഥാലയം ചെയർപേഴ്സൺ ആർ.ജെ. സുമി,കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |