മലപ്പുറം : കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) റവന്യൂ ജില്ല കൗൺസിൽ സമാപിച്ചു. മലപ്പുറം ടീച്ചേഴ്സ് ലോഞ്ചിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ കൗൺസിൽ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. പി.പി.മുജീബ് റഹ്മാൻ (പ്രസിഡന്റ്), പി. ബുജൈർ ( ജനറൽ സെക്രട്ടറി)
കെ.റിയാസലി(ട്രഷറർ), വൈസ് പ്രസിഡന്റുമാർ വി.അബ്ദുൽ മജീദ്, പി.ഇ.അബ്ദുൽ ജലീൽ,ടി.സൈഫുന്നീസ, സി.പി.മുഹമ്മദ് റഫീഖ്, എം.കെ.അബ്ദുന്നൂർ , ജോയിന്റ് സെക്രട്ടറിമാർ- കെ.വി.സുലൈമാൻ, പി.എം.മരക്കാർ അലി, നൗഷാദ് റഹ്മാനി, എം.പി.ഷൗക്കത്തലി, കെ.കെ.റസിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |