തിരൂരങ്ങാടി: ബസ് ഓണേഴ്സ് അംഗങ്ങളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങളും നിരവധി തവണ പരാതി നൽകിയ തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷൻ റോഡ് ഇന്നലെ മുതൽ ഇരുപത് ദിവസത്തേക്ക് അടച്ചിട്ടു. നവീകരണ പ്രവൃത്തികൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ടാറിംഗ് നടത്താറുള്ള റോഡ് മഴക്കാലമായാൽ വീണ്ടും പൊളിയുന്ന അവസ്ഥയാമ്. ഇനി ടാറിങ്ങിന് പകരം കോൺഗ്രീറ്റ് ചെയ്യാനാണ് നഗരസഭ തീരുമാനം. 275 മീറ്ററാണ് കോൺഗ്രീറ്റ് ചെയ്യുക. റോഡ് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |