
ആലപ്പുഴ:പള്ളിപ്പാട് സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന കെ.ദേവിദാസിന്റെ 16-ാമത് ചരമവാർഷികം ആചരിച്ചു. മുട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്‌നേഹവർണങ്ങൾ എന്ന സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ചിങ്ങോലി പഞ്ചായത്തംഗം കെ.എൻ.നിബു ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി താലൂക്ക് ഭൂരേഖാ തഹസീൽദാർ വി.ദീപു മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ്, കെ.വിശ്വപ്രസാദ്, പ്രൊഫ. ആർ. അജിത്, ടി.വി.വിനോബ്, എസ്.ശ്രീനിവാസൻ, കെ.സോമനാഥൻ നായർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |