
കുട്ടനാട്:അഴിമതി ആരോപിച്ച് നാട്ടുകാർ പരാതി നല്കിയ ചമ്പക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് ശ്മശാനം റോഡ് നിർമ്മാണത്തിൽ വീണ്ടും കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുംചേർന്ന് ഒത്തുകളിക്കുന്നതായി ആക്ഷേപം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ അധികൃതർ തയ്യാറാകണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം സി.ആതിര കളക്ടർക്കും വിജിലൻസിനും ചീഫ് ടെക്നിക്കൽ എക്സാമിനർക്കും പരാതി നല്കി.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നന്നായി വർക്ക് ചെയ്യാമെന്ന് കോൺട്രാക്ടർ ഉറപ്പ് നല്കിയിരുന്നതാണ്.എന്നാൽ,ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാച്ച് വർക്ക് മാത്രം ചെയ്ത് ബില്ല് മാറിയെടുക്കാൻ ശ്രമമുണ്ടായി.ഇതോടെയാണ് വാർഡ് അംഗത്തിന്റെ ഇടപെടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |