
ആലപ്പുഴ: ഓൺലൈനിലൂടെ ഷെയർ ട്രേഡിംഗ് ചെയ്തു ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മദ്ധ്യവയസ്കനിൽ നിന്ന് നാലുലക്ഷം രൂപതട്ടി. ആലപ്പുഴ എ.എൻ പുരം വാർഡ് സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. ഇയാളിൽ നിന്ന് 4.33 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നവംബറിലായിരുന്നു സംഭവത്തിന് തുടക്കം. വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം ഓൺലൈൻ ട്രേഡിംഗിൽ വിശ്വാസം നേടിയെടുക്കുകയും തുടർന്ന് ഓൺലൈൻ ഷെയർട്രേഡിംഗ് വെബ്‌സൈറ്റ് എന്നു വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി പണം തട്ടുകയായിരുന്നു. തുടർന്ന് ലാഭം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് ബോദ്ധ്യപ്പെട്ടത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |