കൊട്ടാരക്കര: മാർത്തോമ സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ സ്മൈൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ശലഭങ്ങൾ' കുട്ടികളുടെ സമഗ്ര വികസന കേന്ദ്രം സ്ഥാപിക്കുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ചികിത്സയും നൈപുണി വികസനവും സർഗശേഷി പരിപോഷിപ്പിക്കലുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അജിത് ഐസക് ഫൗണ്ടേഷനാണ് 12 കോടി രൂപയുടെ കെട്ടിടം നിർമ്മിച്ചുനൽകുന്നത്. ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് മലങ്കര മാർത്തോമ സുറിയാനി സഭ അദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത നിർവഹിക്കും. കിഴക്കേത്തെരുവ് ശലഭങ്ങൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. ഡോ.യൂയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |