ഓയൂർ: ഓയൂർ സ്പ്രിംഗ്‌വാലി ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിലെ ഓയൂർ കൺവെൻഷൻ ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30 മുതൽ ശനിയാഴ്ച വൈകിട്ട് 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ ജോയി യോഹന്നാൻ, ഷാജു തകിടിയേൽ സൈമൺ, സന്തോഷ് ജോർജ്,, ജൊവെസ്റ്റ് വർഗ്ഗീസ് എന്നിവർ വചനഘോഷണം നടത്തും. ബ്രദർ ജീസൺ കോട്ടയം, സിസ്റ്റർ. ബിയങ്കാലാൽ എന്നിവർ ചർച്ച് ക്വയറിനോടൊപ്പം ഗാനങ്ങൾ ആലപിക്കും. രാവിലെ 9 മുതൽ 3 വരെ നടക്കുന്ന മിഷ്യൽ കോൺഫറസിലും 25ന് രാവിലെ 10 ന് തുടങ്ങുന്ന സംയുക്ത ആരാധനയിലും ജോയി ബെഞ്ചമിൻ വചന ഘോഷണം നിർവ്വഹിക്കും. പ്രാർത്ഥനയോടെ കൺവൻഷന് സമാപനമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |