അങ്കമാലി: വേങ്ങൂർ നായത്തോട് കവല മുതൽ നഗരസഭാ അതിർത്തിയായ ചെത്തിക്കോട് വരെ വാട്ടർ അതോറിറ്റി നടത്തുന്ന പൈപ്പ്ലൈൻ നിർമ്മാണം മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാത്തത് യാത്രാക്ലേശവും പൊടിശല്യവും രൂക്ഷമാക്കുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര എയർപോർട്ടിലേക്കുള്ള പ്രധാന പാതയായ ഇവിടെ ഗതാഗതം താറുമാറായതിനൊപ്പം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും ആരാധനാലയങ്ങളിൽ എത്തുന്നവരും ദുരിതത്തിലാണ്.
പൊടിശല്യം മൂലം പലരും വീടുകൾക്ക് മുൻപിൽ നെറ്റ് വിരിച്ചിരിക്കുകയാണ്. റോഡരികിൽ താമസിക്കുന്നവർക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നതായും കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ട്. പൊടിശല്യം ഒഴിവാക്കാൻ പൊതുമരാമത്ത്, വാട്ടർ അതോറിട്ടി വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റോഡിലെ പൊടിശല്യം ഒഴിവാക്കാൻ പൊതുമരാമത്തു വകുപ്പിന്റെയും ജല അതോറിട്ടി അധികൃതരുടെയും അടിയന്തര ഇടപെടൽ വേണം.
ടി.വൈ. ഏല്യാസ്
പ്രതിപക്ഷ നേതാവ്
അങ്കമാലി നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |