ആലുവ: യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ 10 വർഷമായി ഒളിവിലായിരുന്ന പ്രതി പൊലീസിന്റെ പിടിയിലായി. ഏലൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന തായിക്കാട്ടുകര എസ്.എൻ പുരം തറയിൽ വീട്ടിൽ ശിവൻ മോഹനൻ (35) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ ആലുവ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ആണ് എസ്.എൻ പുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. 10 വർഷം മുമ്പ് കുട്ടമ്പുഴയിൽ ശിവൻ ഉൾപ്പെടെ നാലംഗ സംഘം യുവാവിനെ ആക്രമിച്ച കേസിൽ സെക്ഷൻ 308 പ്രകാരം കുട്ടമ്പുഴ പൊലീസ് ആണ് കേസെടുത്തിരുന്നത്. മറ്റ് മൂന്ന് പേരും നേരത്തെ അറസ്റ്റിലായിരുന്നു. കുട്ടമ്പുഴ പൊലീസ് ഏറ്റുവാങ്ങിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |