
ചെന്നിത്തല: അക്ഷര വെളിച്ചവും സർഗ ചൈതന്യവും തലമുറകൾക്ക് കൈമാറി, കഴിഞ്ഞ ഏഴരപ്പതിറ്റാണ്ടുകാലം പുസ്തകങ്ങളെയും മനുഷ്യരെയും തമ്മിൽ ബന്ധിപ്പിച്ച്, നാടിനെ സാംസ്കാരിക പുരോഗതിയിലേക്ക് നയിച്ച ചെന്നിത്തല തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 24, 25 തീയതികളിൽ തൃപ്പെരുന്തുറ യു.പി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 24ന് വൈകിട്ട് 3ന് മന്ത്രി സജി ചെറിയാൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കലും നിർവഹിക്കും. 25ന് 3.30ന് സാംസ്കാരിക സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സംസ്ഥാന, ജില്ലാ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതാക്കൾ സംബന്ധിക്കും. ആഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര, ക്വിസ് മത്സരം , തിരുവാതിര, ഗാനമേള, തുടങ്ങി വിവിധ കലാപരിപാടികളും രണ്ട് ദിവസങ്ങളിലായി നടക്കും. കലാപോഷിണി വായനശാല പ്രസിഡന്റ് പി.വിജയകുമാർ, വൈസ് പ്രസിഡന്റ് പി.ബാലചന്ദ്രൻ, സെക്രട്ടറി കെ.വേണു, ജോ.സെക്രട്ടറി അജിത് ആയിക്കാട്, രക്ഷാധികാരി മധു തൃപ്പെരുന്തുറ, ജില്ല കൗൺസിൽ അംഗം കെ.സുരേഷ്കുമാർ, കമ്മിറ്റി അംഗം കെ.ജി അശോക് കുമാർ ശിവമംഗലം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |