
എരുമേലി : എം.ഇ.എസ് കോളേജിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ എക്സിബിഷന്റെയും മെഗാ ഫെസ്റ്റിന്റെയും ഉദ്ഘാടനം എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോ.സി.ടി അരവിന്ദ്കുമാർ നിർവഹിച്ചു. ഡോ.റഹിം ഫസൽ അദ്ധ്യക്ഷനായി. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച്.മജീദ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.കെ.ഫരീദ്, പി.എച്ച്.നജീബ്, ടി.എസ്.റഷീദ്, സക്കീർ കട്ടുപാറ, പ്രകാശ് പുളിക്കൻ, പി.എ.ഇർഷാദ്, സി.യു.അബ്ദുൽ കരീം, എം.എം.സുവിധ, കെ.കെ. സന്തോഷ്, കെ.എസ്. സ്വാതി, പ്രിൻസിപ്പൽ എൻ.എസ്.ഷംല ബീഗം, ലഫ് .സാബ് ജാൻ യൂസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |