കൊച്ചി: ഗൈനക്കോളജി ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ കേരള ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ (കെഫോഗ്) 48-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി ആറ് മുതൽ എട്ടു വരെ കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. വിദേശത്തു നിന്നടക്കമുള്ള 1200 ഡോക്ടർമാർ ത്രിദിന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ ഡോ. ഗ്രേസി തോമസ്, സംഘാടക സമിതി സെക്രട്ടറി ഡോ.ടി. ഫെസി ലൂയിസ് എന്നിവർ അറിയിച്ചു. ആറിന് വൈകിട്ട് 5ന് സമ്മേളനം ഫോഗ്സി പ്രസിഡന്റ് ഡോ. ഭാസ്‌കർ പാൾ ഉദ്ഘാടനം ചെയ്യും. കെ ഫോഗ് സംസ്ഥാന പ്രസിഡന്റ് ഡോ. സുചിത്ര സുധീർ അദ്ധ്യക്ഷയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |