
വർക്കല: ലയൺസ് ഡിസ്ട്രിക്ട് 318 എയിലെ വർക്കല ലയൺസ് ക്ലബിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർമാരുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചു.ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.സെക്കൻഡ് വൈസ് ഗവർണർ അഡ്വ.ആർ.വി.ബിജു ക്ലബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രസിഡന്റ് പ്രസന്ന സൽഗുണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഗീത ഹേമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹേമചന്ദ്രൻ,സൽഗുണൻ,എസ്.പ്രസാദ്,മാലതി പ്രഭാകരൻ,നിതിൻ,ജനാർദ്ദനൻ നായർ,വിശ്വനാഥ കുറുപ്പ്,യശ്പാൽ,രാജി,ചിറയിൻകീഴ് ക്ലബ് പ്രസിഡന്റ് ജി.ചന്ദ്രബാബു,എസ്.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ട്രഷറർ സുരേഷ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |