പൂവാർ:കവിയും അദ്ധ്യാപകനും യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റുമായിരുന്ന കുന്നിയോട് രാമചന്ദ്രൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കവിതാ രചനാ മത്സരം സംഘടിപ്പിക്കും.ജൂനിയർ വിഭാഗം (എട്ടാം ക്ലാസ് വരെ), സീനിയർ വിഭാഗം (+2 വരെ), പൊതു വിഭാഗം (മുതിർന്നവർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കവിതകൾ കുറഞ്ഞത് 16 വരിയും,പരമാവധി 24 വരികളും ആയിരിക്കണം.സൃഷ്ടികൾ ഫെബ്രുവരി 15ന് മുമ്പായി സെക്രട്ടറി, യുവകലാസാഹിതി,പി.കെ.വി സെന്റർ,എസ്.എൻ ഓഡിറ്റോറിയത്തിന് എതിർവശം, നെയ്യാറ്റിൻകര,പിൻ 695121എന്ന വിലാസത്തിൽ അയച്ചു തരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |