
പുൽപ്പളളി : ചേകാടിയുടെ വിനോദ സഞ്ചാര സാദ്ധ്യതകളെ പ്രോത്സാഹിപ്പിക്കുന്നതിനും തനതു വിഭവങ്ങൾക്ക് വിപണി ഒരുക്കുന്ന തിലൂടെ തദ്ദേശീയരുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച 'സ്ട്രീറ്റ് ' പദ്ധതി വഴിയി ൽ നിലച്ചു, അതിജീവനത്തിനായി കബനിയുടെ മറുകര തേടി പ്രദേശവാസികൾ. ചേകാടിയുടെ വികസനത്തിനും തദ്ദേശീയ രുടെ നിത്യവരുമാനം ഉയർത്തുന്നതിനും വിഭാവനം ചെയ്ത പദ്ധതി വെളിച്ചം കാണാതായതോടെയാണ് 80 ശതമാനത്തോളം വരുന്ന ആദിവാസി വിഭാഗം കർണാടകയിലെ കുടക് ജില്ലയിലേക്ക് അഭയം തേടിയിരിക്കുന്നത്. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഗ്രാമത്തിലെ നിരത്തുകളും ചെറു കവലകളും പെട്ടികടകളും ഇന്ന് ശൂന്യമാണ്.
കേരളത്തിലെ വിവിധ പ്രദേശങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ ആരംഭിച്ച 'സ്ട്രീറ്റ് ' പദ്ധതിയിൽ വയനാട് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പ്രദേശമാണ് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേകാടി. ഇവിടുത്തെ കൈതോടുകളും കബനി നദിയും കണ്ണെത്താദൂരമുള്ള നെൽവയലുകളും അസ്തമയ സൂര്യന്റെ കാഴ്ചയും ശാന്തമായ പ്രകൃതിയും കാർഷിക ഗ്രാമങ്ങളുടെ സൗന്ദര്യവും കൃഷികളും കൃഷി രീതികളും സഞ്ചാരികൾക്കും പ്രകൃതിസ്‌നേഹികൾക്കും പ്രിയങ്കരമാകും എന്നതിനാലാണ് ചേകാടിക്ക് നറുക്ക് വീണത്. പദ്ധതിയുടെ ഭാഗമായി ചേകാടിയിലും ഗ്രാമപഞ്ചായത്തിലും മറ്റുമായി നാലോളം ആലോചന യോഗങ്ങൾ നടന്നുവെങ്കിലും യാതൊരു ഗുണവും ഉണ്ടായില്ല. പുൽപ്പളളി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി പദ്ധതിക്കായി നൽകിയ 50 ലക്ഷം രൂപയുടെ പ്രൊപ്പോസലും സർക്കാർ പരിഗണിച്ചില്ല.
സ്ട്രീറ്റ് പദ്ധതി
പ്രാദേശിക സംസ്‌കാരങ്ങൾ , കലകൾ, പ്രകൃതി ഭംഗി എന്നിവയെ ഉയർത്തി കാട്ടി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിൽ ആവിഷ്ക്കരിച്ചതാണ് സ്ട്രീറ്റ് പദ്ധതി. ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വികസനം കൈവരിക്കുകയുമാണ് ലക്ഷ്യം
വിനോദ സഞ്ചാരികളെ
ആകർഷിക്കാൻ ഇവയെല്ലാം
@ പ്രാദേശികവും ജൈവവുമായി ലഭിക്കുന്ന ഭക്ഷണ വിഭവങ്ങളും മറ്റ് ജൈവ വിഭവങ്ങളും
വനവിഭവങ്ങളും യഥേഷ്ടം ലഭ്യമാകുന്ന ഒരു വിപണന കേന്ദ്രം.
@ വയലേലകളോട് ചേർന്ന് റോഡരികിലൂടെ കബനി പുഴയോരം വരെ എത്തുന്ന സൈക്കിളിംഗ് പാതകൾ.
@ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, സഞ്ചാരികൾക്ക് ഹോം സ്റ്റേകൾ ഹോംലി ഫുഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |