ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലനത്തിനുള്ള സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാർഷിക കുടുംബ വരുമാനം അഞ്ച് ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് ഒരു വർഷത്തേക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകും. 18 നും 30 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരും നൈപുണ്യ വികസന പരിശീലനം നേടി വരുന്നവരും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമായ ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകൾ www.eemployment.kerala.gov.in ലൂടെ നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |