
ആലപ്പുഴ: ആൺ-പെൺ വേർതിരിവില്ലാതെ കുട്ടികൾക്ക് തുല്യ പരിഗണന നൽകണമെന്നും ഇത് വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും എ.ഡി.എം ആശ സി. എബ്രഹാം പറഞ്ഞു. വനിത ശിശു വികസനവകുപ്പും ജില്ലാ വനിത ശിശു വികസനഓഫീസും ഡിസ്ട്രിക്ട് സങ്കൽപ്പ്: ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമണും ചേർന്ന് ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ദേശീയ ബാലികാദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.ഡി.എം.
ജില്ലാ വനിത ശിശു വികസന ഓഫീസർ വി.എസ് ഷിംന അധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് പി.ഷീബ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജിജി ജോൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |