ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്‌സ് വർഗീസ് അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന പൂർത്തിയായി. പുതുതായി രൂപവത്ക്കരിച്ച ബൂത്തുകൾ ഉൾപ്പെടെ ആകെ 1898 ബൂത്തുകളാണ് നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
വോട്ടിംഗിന് ആവശ്യമായ ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ, വിവിപാറ്റുകൾ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂർത്തിയാക്കിയത്.
ഈ മാസം 20, 21 തീയതികളിൽ തിരഞ്ഞെടുക്കപ്പെട്ട യന്ത്രങ്ങളിൽ മോക് പോൾ നടത്തി കൃത്യത ഉറപ്പുവരുത്തി
പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ മോക് പോളിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പ്രതിനിധികളും പങ്കെടുത്തു
നിശ്ചിത എണ്ണം യന്ത്രങ്ങളിൽ ഇലക്ഷൻ കമ്മിഷൻ മാർഗനിർദ്ദേശങ്ങൾ പ്രകാരമുള്ള വോട്ടുകൾ രേഖപ്പെടുത്തി യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തി.
ജില്ലാ കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജൂനിയർ സൂപ്രണ്ട്, ഇ.വി.എം നോഡൽ ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥർ മോക് പോളിന് നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |