തിരുവനന്തപുരം: ദേശീയ വോട്ടർ ദിനത്തോടനുബന്ധിച്ച് സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുമായി ചേർന്ന് മേരാ യുവ ഭാരത് നഗരത്തിൽ ഇന്ന് 'എന്റെ ഭാരതം എന്റെ വോട്ട് 'എന്ന സന്ദേശമുയർത്തി സൈക്കിൾ റാലി നടത്തും.രാവിലെ 8ന് കവടിയാർ വിവേകാനന്ദ പ്രതിമയ്ക്ക് സമീപത്ത് നിന്നാരംഭിക്കുന്ന പദയാത്രയും സൈക്കിൾ റാലിയും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യും.പദയാത്ര വെള്ളയമ്പലം,പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്,വഴുതക്കാട് ജംഗ്ഷൻ,ഗവ.വനിതാ കോളേജ് ജംഗ്ഷൻ,സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സ്‌പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയുടെ കായിക താരങ്ങൾ യോഗ,സുമ്പ ഡാൻസ്,മറ്റു കായിക ഇനങ്ങളും അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |