
മരണശേഷം എന്ത് സംഭവിക്കും? നൂറ്റാണ്ടുകളായി മനുഷ്യരാശി നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരു ചോദ്യമാണിത്. ശാസ്ത്രവും വൈദ്യശാസ്ത്രവും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. പലപ്പോഴും മരണത്തോടടുത്ത അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള , മരണം അടുത്തറിഞ്ഞവരിൽ നിന്നാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിക്കുന്നത്. അതിൽ ചിലർ പറഞ്ഞ അനുഭവങ്ങൾ ഞെട്ടിക്കുന്നതാണ്.
സ്‌പെയിനിലെ അൻഡലൂഷ്യയിൽ നിന്നുള്ള സാമൂഹ്യശാസ്ത്രജ്ഞയും പത്രപ്രവർത്തകയുമായ ടെസ്സ റൊമേറോ, ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണു. 24 മിനിട്ട് നേരം ക്ലിനിക്കലി മരിച്ചതായി ഡോക്ടർമാർ റൊമേറോ, പ്രഖ്യാപിച്ചു. ദി സൺ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് അവർ പെൺമക്കളെ സ്‌കൂളിൽ കൊണ്ടാക്കി മടങ്ങിയ ഉടനെ ശ്വാസം നിലച്ചു. പിന്നാലെ ഹൃദയമിടിപ്പ് നിലച്ചു. ഡോക്ടർമാർ അരമണിക്കൂറോളം അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തി. ഒടുവിൽ ആ ശ്രമം വിജയിച്ചു. എന്നാൽ അവൾ തിരികെ കൊണ്ടുവന്നത് ഒരു ഹൃദയ സ്പന്ദനത്തെക്കാൾ കൂടുതലായിരുന്നു; അത് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ഒരു കഥയായിരുന്നു.
ആ സമയം എനിക്ക് ജീവനുള്ളതായി തോന്നിയെന്ന് ടെസ പറയുന്നു. മരണത്തിന്റെ ആ 24 മിനിറ്റിനുള്ളിൽ, താൻ അഗാധവും സമാധാനപരവും ഥാർത്ഥവുമായ എന്തോ ഒന്ന് അനുഭവിച്ചതായി ടെസ്സ വെളിപ്പെടുത്തി. 'വേദന, ദുഃഖം, സമയം കടന്നുപോകൽ പോലും ഇല്ലാത്ത' ഒരു ലോകത്തിലേക്ക് പ്രവേശിക്കുന്നതിനെ കുറിച്ചാണ് അവർ വിവരിക്കുന്നത്. 'എന്റെ തോളിൽ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതു പോലെയായിരുന്നു അത്. ഒരു കെട്ടിടത്തിന് മുകളിൽ പൊങ്ങിക്കിടക്കുമ്പോൾ, താഴെ സ്വന്തം നിർജീവ ശരീരം നിരീക്ഷിക്കുന്നത് അവൾ വിവരിക്കുന്നു. 'ഞാൻ മരിച്ചുവെന്ന് എനിക്കറിയില്ലായിരുന്നു. ചുറ്റുമുള്ള ആരും എന്നെ കാണാത്തതിനാൽ എനിക്ക് വളരെ ജീവനുണ്ടെന്ന് തോന്നി,. അവൾ പറഞ്ഞു.

തന്റെ അനുഭവം ഒരു സ്വപ്നമോ ഭ്രമാത്മകതയോ അല്ല, മറിച്ച് തന്നേക്കാൾ വളരെ വലുതായ ഒന്നുമായുള്ള ഉജ്ജ്വലവും ബോധപൂർവവുമായ ഒരു കണ്ടുമുട്ടലാണെന്ന് ടെസ്സ ഉറപ്പിച്ചുപറയുന്നു. അത്തരം കഥകളെ ഫാന്റസി എന്ന് അവർ ഒരിക്കൽ തള്ളിക്കളഞ്ഞിരുന്നു പക്ഷേ ഇനി അങ്ങനെയല്ല.
ആ ലോകം ഇതേക്കാൾ യഥാർത്ഥമായിരുന്നു, സമയം മന്ദഗതിയിലായിരുന്നു, വികാരങ്ങൾ ആഴമേറിയതായിരുന്നു, എല്ലാം അർത്ഥവത്തായിരുന്നു. ഞാൻ പഠിച്ച ഏറ്റവും വിലപ്പെട്ട കാര്യം, നമ്മൾ മരിക്കുമ്പോൾ പോലും ഒരിക്കലും ഒറ്റയ്ക്കല്ല എന്നതാണെന്നും ടെസ പറയുന്നു.
അമേരിക്കയിലേ മേരിലാൻഡ് സ്വദേശിയായ പാസ്റ്റർ നോർമ എഡ്വേർഡും സമാനമായ അനുഭവമാണ് പങ്കുവയ്ക്കുന്നത്. ഒരു തവണയല്ല, മൂന്നുതവണയാണ് മരിച്ചതെന്ന് നോർമ അവകാശപ്പെടുന്നു. എന്നാൽ മൂന്നുതവണയും ജീവിതത്തിലേക്ക് തിരിച്ചുവന്നതായും അവർ പറയുന്നു. നോർമയ്ക്ക് 20 വയസ്സുള്ളപ്പോഴാണ് ആദ്യം അവർ മരിച്ചതായി ഡോക്ടർമാർ പറയുന്നത്. ജോലിക്കു പോകുന്നതിനിടെ ഹൃദയം നിലയ്ക്കുകയും നിലത്ത് കുഴഞ്ഞു വീഴുകയുമായിരുന്നു. തനിക്ക് ബോധം നഷ്ടപ്പെട്ടതും ശസ്ത്രക്രിയാ ടേബിളിൽ കിടത്തിയപ്പോൾ അതിന് മുകളിൽ നിന്ന് സ്വയം നോക്കുന്നതായും തോന്നി. ആ നിമിഷം എല്ലാ വേദനയും ഇല്ലാതായതായി നോർമ ഓർത്തെടുത്തു.
പ്രകാശ പൂരിതമായ ഒരിടത്തേക്ക് എത്തുന്നതിന് മുമ്പ് അവിശ്വനീയമായ വേഗതയിൽ ഇരുണ്ട തുരങ്കത്തിലൂടെ ആ സമയം സഞ്ചരിച്ചു. അവിടെ മൂന്ന് കോളങ്ങളിലായി തന്റെ ജീവിതം പ്രദർശിപ്പിക്കുന്ന വലിയ സ്‌ക്രീൻ കണ്ടു. ആദ്യത്തേതിൽ ജനനത്തിന് മുമ്പ് അവർക്കായി ആസൂത്രണം ചെയ്തിരുന്ന ജീവിതമാണ് ചിത്രീകരിച്ചിരുന്നത്. രണ്ടാമത്തേതിൽ അവരുടെ ഭൂമിയിലെ യഥാർത്ഥ ജീവിതമാണ് കാണിച്ചത്. മൂന്നാമത്തേതിൽ അതിന്റെ ഫലവും വെളിപ്പെടുത്തി. ഓരോ തവണയും നൽകിയ സന്ദേശം ലക്ഷ്യം നിറവേറ്റിയില്ല എന്നതായിരുന്നു എന്ന് നോർമ ഓർക്കുന്നു, അവിടെ വെച്ച് നോർമ അവരുടെ മരിച്ചു പോയ അമ്മായിയെ കണ്ടുമുട്ടി. അമ്മായിയെ തൊടരുതെന്ന് നോർമയ്ക്ക് മുന്നറിയിപ്പ് നൽകി. ജീവിതം ശാശ്വതമാണെന്നും മരണം അവസാനമല്ലെന്നും സന്ദേശം നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചയച്ചതായും നോർമ അവകാശപ്പെടുന്നു. .
ശരീരത്തിലേക്ക് മടങ്ങിയെത്തുന്നത് അത്യധികം വേദനനിറഞ്ഞ അനുഭവമായിരുന്നുവെന്ന് അവർ വെളിപ്പെടുത്തി. രു വലിയ ഗ്യാലക്‌സിയെ ഒരു ചായക്കപ്പിലേക്ക് നിർബന്ധിച്ച് ഒതുക്കാൻ ശ്രമിക്കുന്നതുപോലെയാണതെന്ന് നോർമ വിശേഷിപ്പിച്ചു. ജീവിതത്തിലേക്ക് മടങ്ങിയെത്തിയതും ചില പ്രത്യേകതകൾ അനുഭവിക്കാനായിയെന്ന് നോർമ പറഞ്ഞു. തന്റെ ഇന്ദ്രിയങ്ങൾ അസാധാരണമാംവിധം മൂർച്ചയുള്ളതായി അവർ അവകാശപ്പെട്ടു. ആളുകളുടെ ശരീരത്തിനുള്ളിലെ കാര്യങ്ങൾ തനിക്ക് കാണാനാകുമെന്നും ചില സമയങ്ങളിൽ ബൾബിന്റെ അടുത്ത് ചെല്ലുമ്പോൾ അവ പൊട്ടിത്തെറിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.

രണ്ടാമത്തെയും മൂന്നാമത്തെയും മരണങ്ങൾ സംഭവിച്ചത് 2024ൽ
2024ലാണ് നോർമ തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മരണാസന്ന അനുഭവങ്ങളിലൂടെ കടന്നു പോയത്. 2024 നവംബറിൽ അവർക്ക് ഹൃദയാഘാതം ഉണ്ടായി. ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ അവർ മരിച്ചതായി ക്ലിനിക്കലി പ്രഖ്യാപിച്ചു. ഇത്തവണ സ്ത്രീയുടെ രൂപത്തിലുള്ള ഒരു മാലാഖ തന്നെ സമീപിച്ചതായി അവർ പറഞ്ഞു. ഭൂമിയിലെ അവളുടെ ദൗത്യം പൂർത്തിയായിട്ടില്ലെന്നും അവളുടെ ലക്ഷ്യത്തിന്റെ പകുതിയോളം പൂർത്തിയാകാതെ കിടക്കുകയാണെന്നും മാലാഖ അവളോട് പറഞ്ഞു.
മരണത്തെ ഇനി താൻ ഭയപ്പെടില്ലെന്ന് നോർമ പറയുന്നു. അതൊരു അവസാനമല്ലെന്നും മറിച്ച് ഒരു പരിവർത്തനമാണെന്നും അവർ വിശ്വസിക്കുന്നു. ഒരാൾക്ക് ശ്വാസം ഉള്ളിടത്തോളം കാലം അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം ജീവിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |