
കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വെള്ളൂർ സ്വദേശി ബിന്ദുവാണ് (58) കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ(64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് നിഗമനം. ബിന്ദുവിനെ കമ്പിവടി കൊണ്ട് അടിച്ചു കൊന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് അടുത്തുനിന്ന് കമ്പിവടി കിട്ടിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |