SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.58 PM IST

ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു

Increase Font Size Decrease Font Size Print Page
news-
ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിക്കുന്നു.

നരിപ്പറ്റ: എടോനി തോട്ടിൽ തടയണ നിർമ്മാണത്തിന്റെ മറവിൽ കരാറുകാരൻ അനധികൃതമായി കരിങ്കല്ലുകൾ മുറിച്ചു കടത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു. എടോനി തടയണ നിർമ്മിക്കുന്ന സ്ഥലത്തുനിന്നും തോട്ടിന്റെ മറ്റ് സ്ഥലങ്ങളിൽ നിന്നും വ്യാപകമായി കരിങ്കല്ലുകൾ മുറിച്ചു കടത്തിയതായി കണ്ടെത്തി. ഏകദേശം 200ലധികം ലോഡ് കരിങ്കല്ലുകൾഇവിടെ നിന്നും കടത്തിക്കൊണ്ടു പോയി. പൊതുമുതൽ കടത്തിക്കൊണ്ടുപോയതിനെതിരെ പഞ്ചായത്ത് ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും നഷ്ടം ഈടാക്കണമെന്നുംകരാറുകാരനെ കരിമ്പട്ടി യിൽപ്പെടുത്തി മറ്റു വർക്കുകൾ നൽകുന്നത് തടയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.നരിപ്പറ്റ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ വി.കെ ശ്രീജിത്ത് ,അഭിലാഷ് പി.കെ ,ശശിധരൻ കുറുവയിൽ, എ.പി ശ്രീജിത്ത് ,ബാബു കോട്ടപ്പള്ളി ,ഷാജി പൂത്തറ ,ഐടി ശ്രീജിത്ത് ,നാണു പൂളോളകണ്ടിയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY