ബാലുശ്ശേരി: ഇയ്യാട് പ്രൈമൽ സ്പോട്സ് ട്രസ്റ്റിന്റെ കീഴിലുള്ള സ്പോട്സ് പാർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മിലി മോഹൻ നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഏക ദിന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം 16 ടീമുകൾ പങ്കെടുത്ത ഏകദിന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റും നടന്നു. ഇയ്യാട് പ്രൈമൽ സ്പോട്സ് ട്രസ്റ്റിന്റെ കീഴിൽ 188 അംഗങ്ങൾ നൽകിയ 55 ലക്ഷം രൂപ ചെലവഴിച്ച്
ഒരു ഏക്കർ 4 സെന്റ് സ്ഥലത്താണ് കളിസ്ഥലം നിർമ്മിച്ചത്. ഫുട്ബോൾ വോളീബോൾ , ക്രിക്കറ്റ്, ബാഡ്മിൻഡൺ കോർട്ടുകൾ എന്നിവയാണുള്ളത്.ട്രസ്റ്റ് ചെയർമാൻ എൻ.നളിനാക്ഷൻ സ്വാഗതവും സെക്രട്ടറി
അബ്ദുൾമനാഫ് റിപ്പോർട്ടും അവതരിപ്പിച്ചു. ഇബ്രാഹിം പി.കെ. നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
