
തിരുവനന്തപുരം: എൻ.എസ്.എസിനോടും എസ്.എൻ.ഡി.പിയോടും മുസ്ലിം, ക്രൈസ്തവ സംഘടനകളോടുമെല്ലാം കോൺഗ്രസിന് നല്ല ബന്ധമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ആ ബന്ധം തുടരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സമരങ്ങൾ ശക്തമാക്കും. സി.പി.എമ്മിന്റെ നാല് നേതാക്കൾ ഈ കേസിൽ ജയിലിൽ ആയിട്ടും അവരുടെ പേരിൽ നടപടിയില്ല. രക്തസാക്ഷി ഫണ്ട് മുക്കിയ ആളുകളെയും പരമാവധി സംരക്ഷിക്കാൻ ശ്രമിക്കുന്നു. മുൻ ദേവസ്വം മന്ത്രിയെയും മുൻ ബോർഡ് അദ്ധ്യക്ഷനെയും ചോദ്യം ചെയ്യണം. എന്നാൽ അവരുടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പോകുന്നില്ല. അപ്പോഴാണ് എസ് .ഐ.ടിയുടെ മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മർദ്ദങ്ങൾ പുറത്ത് വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |