
ഇരിട്ടി:അയ്യൻകുന്ന് ഗ്രാമപഞ്ചായത്തും അങ്ങാടിക്കടവ് കരിക്കോട്ടക്കരി പ്രാഥമികആരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മരിയ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ചാക്കോ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വക്കേറ്റ് മനോജ് എം.കണ്ടത്തിൽ,അഡ്വക്കേറ്റ് ജയിൻസ് ടി മാത്യു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മേരി റെജി ,ജോസുകുഞ്ഞ് തടത്തിൽ, കരിക്കോട്ടക്കരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ നൈന,ഡോക്ടർ ജയകൃഷ്ണൻ,സിസ്റ്റർ ഗിരിജ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ക്ലാസുകൾ നയിച്ചു.രോഗി ബന്ധു സംഗമവും വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
