SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

വ്യാപകമരം മുറി; ആരുടെ മറവിൽ..?

Increase Font Size Decrease Font Size Print Page
3
1.ഡോ.പി.ദിലീപ് 2. എം.എ.ജോൺസൺ മരം കയറ്റി കൊണ്ടുപോകുന്നതിനായി ശേഖരിച്ചിരിക്കുന്നു.

വടകര: പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന ന്യായീകരണം നിരത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മരം മുറിച്ചുകടത്തൽ വ്യാപകമാകുന്നു. പരിസ്ഥിതി സംഘടനകളെല്ലാം വ്യാപകമായി പ്രതിഷേധിക്കുമ്പോഴാണ് അധികൃതരുടെ മൗനാനുവാദത്തോടെ മരം മറുച്ചുകടത്തിൽ തുടരുന്നത്. ജില്ലയിൽ വടകര മേഖലയിലാണ് ഏറ്റവും കൂടുതൽ മരംമുറി നടക്കുന്നത്. പടുമരങ്ങളെന്ന പേരിലാണ് ഇവ മുറിച്ച് മാറ്റുന്നത്. വിവിധ ഇടങ്ങളിൽ മരം മുറിച്ച് കടത്താൻ രഹസ്യ കേന്ദ്രങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒരു പ്രദേശത്തെ പറമ്പുകളിലുള്ള മരം മുറിച്ച് ലോറിയിൽ കയറ്റാൻ പാകത്തിനായാൽ ലോറിയെത്തിച്ച് ഇവ കയറ്റി കൊണ്ടുപോകുകയാണ് പതിവ്. മരങ്ങൾ ഇങ്ങനെ വ്യാപകമായി മുറിച്ചുമാറ്റപ്പെടുന്നത് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നാണ് പാരിസ്ഥിതിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

എന്നാൽ ഇവയൊന്നും കൂസാതെയാണ് മരം മുറിക്കൽ തുടരുന്നത്. മരം മുറിക്കാനും ശേഖരിക്കാനും നിയമപരമായി അനുവാദമുള്ള വ്യക്തികൾ മേഖലയിൽ നിന്ന് തിരസ്‌കരിക്കപ്പെടുകയാണെന്നും പരാതിയുയരുന്നുണ്ട്. നാട്ടിൽ ഒരോ മരങ്ങൾക്കും വിവിധ വിലകളാണെങ്കിൽ മരങ്ങളുടെ തൂക്കത്തിനാണ് ഇത്തരം സംഘങ്ങൾ വില നൽകുന്നത്. പാരിസ്ഥിതിക ആഘാതത്തിനും നികുതി നഷ്ടത്തിനും കാരണമാകുന്ന അനധികൃത മരംമുറിയ്ക്ക് തടയിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂണുപോലെ മുളച്ചു പൊന്തി മരംമുറി സംഘങ്ങൾ

മാനദണ്ഡങ്ങൾക്കനുസരിച്ച് മരം മുറിക്കാൻ അനുമതിയുള്ള വ്യക്തികളും സ്ഥാപനങ്ങളും ഉള്ളപ്പോഴാണ് മരം മുറിക്കാനോ ശേഖരിക്കാനോ ഉള്ള ലൈസൻസില്ലാതെ പുതിയ മരംമുറി സംഘങ്ങൾ കൂണുപോലെ മുളച്ചു പൊന്തുന്നത്. ഓഡിറ്റ് ചെയ്യപ്പെടാതെയാണ് ഈ മരങ്ങൾ വലിയ ലോറികളിൽ കടത്തിക്കൊണ്ടുപോകുന്നത്. വ്യാജ ഇൻവോയ്സുകളും ബില്ലുകളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പെരുമ്പാവൂർ,​ പാലക്കാട് ഭാഗങ്ങളിലുള്ള പ്ലൈവുഡ് ഫാക്ടറികളിലാണ് മരങ്ങൾ കടത്തിക്കൊണ്ടു പോകുന്നത്, ഇതിലൂടെ നികുതിയിനത്തിൽ വെട്ടിപ്പ് നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.

"പടുമരം എന്ന തോന്നലുണ്ടാക്കി അന്യം നിന്ന് പോകുന്ന മരങ്ങളാണ് മുറിച്ച് പോകുന്നത്. ജലം സംഭരിക്കുന്ന, ചില ജീവജാലങ്ങളുടെ ജീവൻ നിലനിർത്തുന്ന മരങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നു. കേരളശലഭമായ ബുദ്ധമയൂരിക്ക് കരിമുരിക്കില്ലെങ്കിൽ നിലനിൽപ്പില്ല. കുറുക്കൂട്ടിയും വംഗണയും ഇല്ലാതാവുകയാണ്. ആടിനും പശുവിനും മരുന്നായി നൽകിയവയാണിതൊക്കെ. ഇതിൽ ജാഗ്രത പുലർത്തണം. "

ഡോ.പി. ദിലീപ് സസ്യ ശാസ്ത്ര ഗവേഷകൻ, പരിസ്ഥിതി പ്രവർത്തകർ

" ചന്ദനം, ഈട്ടി പോലുള്ള മരങ്ങൾ മുറിക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങൾ ഉണ്ട്. എന്നാൽ മറ്റ് മരങ്ങൾക്ക് അതില്ല. വ്യാപക മരം മുറിക്കൽ ഉണ്ടാക്കുന്ന പ്രത്യാഘാതം തിരിച്ചറിഞ്ഞ് അത് തടയിടാനുള്ള നിയമം കൊണ്ട് വരണം"

എം.എ. ജോൺസൺ പരിസ്ഥിതി - സാംസ്കാരിക പ്രവർത്തകൻ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY