SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

ഹസീത അലി ഇന്ന് വിരമിക്കും

Increase Font Size Decrease Font Size Print Page
haseetha-ali
ഹസീത അലി

നെടുമ്പാശേരി: 30 വർഷത്തെ രാജ്യ സുരക്ഷാ സേവനത്തിന് ശേഷം അതിർത്തി രക്ഷാസേനയിലെ ഇൻസ്‌പെക്ടർ ഹസീത അലി ഇന്ന് പഞ്ചാബ് ആസ്ഥാനത്തുനിന്ന് വിരമിക്കും. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ഛത്തീസ്ഗഡ്, ഒഡിഷ, കർണാടക, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അതിർത്തികളിലാണ് മൂന്ന് പതിറ്റാണ്ടോളം സേവനം അനുഷ്ഠിച്ചത്. ശ്രീമൂലനഗരം തറയിൽ കുടുംബാംഗം പരേതനായ ടി.കെ. അലിയുടെ മകളും ചെങ്ങമനാട് കപ്രശേരി എളമന കുടുംബാംഗമായ ബി.എസ്.എഫ് റിട്ട. അസിസ്റ്റന്റ് കമാൻഡുമായ മുഹമ്മദ് ഹനീഫയുടെ ഭാര്യയുമാണ്. മക്കൾ: ഹൻസ ഹനീഫ് (സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ, മിനിസ്ട്രി ഒഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്,​ കാക്കനാട്), അഡ്വ. ഹഫീസ് മുഹമ്മദ് (കേരള ഹൈക്കോടതി).

TAGS: LOCAL NEWS, ERNAKULAM, RTD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY