SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

ലെൻസ്ഫെഡ് സംസ്ഥാന സമ്മേളനം ബൈക്ക് റാലി

Increase Font Size Decrease Font Size Print Page
bike-rali

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നടക്കുന്ന ലെൻസ് ഫെഡ് 14 - സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട്, ഒടയംചാൽ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നും പൊതുസമ്മേളന നഗരിയായ കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. എളമ്പച്ചിയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എയും കാസർകോട് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം, ഒടയംചാലിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദൻ,എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി.വി.രാജേന്ദ്രൻ , വി.ശോഭന തൃക്കരിപ്പൂരിൽ രജീഷ് ബാബു , ചന്ദ്രമതി, മിനിമോൾ , എ.വി.സുരേന്ദ്രൻ , എന്നിവർ സംസാരിച്ചു. സമാപനയോഗം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർ പേഴ്സൺ ലതാ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സി വി.വിനോദ് കുമാർ, സി എസ്.വിനോദ് കുമാർ, ഇ.പി.ഉണ്ണികൃഷ്ണൻ, കെ.ദിനേശൻ, മുഹമ്മദ് റഷീദ്, കെ.സുബ്രഹ്മണ്യൻ, സെബാസ്റ്റ്യൻ ടി.ജെ.രാജൻ പി.അഖിൽ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY