
സ്വര്‍ണത്തിന് വില കുതിച്ചപ്പോള്‍ ശതമാനക്കണക്കില്‍ അതുക്കും മേലേക്ക് പറക്കുകയാണ് വെള്ളി. വരും വര്‍ഷങ്ങളില്‍ നല്ല പെര്‍ഫോമന്‍സിന് പൊട്ടന്‍ഷ്യലുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്ന വെള്ളിവിലയില്‍ ഒറ്റദിവസം കൊണ്ട് ഉണ്ടായത് 15 ശതമാനത്തിന് അടുത്ത് വിലക്കുറവാണ്. വ്യാഴാഴ്ച ഒരു കിലോ വെള്ളിയുടെ വില 4.10 ലക്ഷം ആയിരുന്നു, എന്നാല്‍ വെള്ളിയാഴ്ച ഇത് ഒറ്റയടിക്ക് 3.95 ലക്ഷത്തിലേക്ക് താണു. സ്വര്‍ണം പവന് അയ്യായിരം രൂപ കുറഞ്ഞപ്പോള്‍ ആണ് വെള്ളിയും താഴെപ്പോയത്. എന്നിരുന്നാലും അസ്ഥിരത തുടരുമോയെന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.
വില കുത്തനെ കൂടിയപ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭ വിഹിതം പിന്‍വലിച്ചതും വിപണിയിലെ ചാഞ്ചാട്ടവും വില ഇടിവിന് പ്രധാന കാരണമായെന്നാണ് വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്ക് വെള്ളി വളര്‍ന്ന് കഴിഞ്ഞു. ഇതാണ് കഴിഞ്ഞയാഴ്ച ഉയര്‍ന്ന വില ലാഭമെടുപ്പിന് പിന്നാലെ താഴുന്നതിലേക്ക് നയിച്ചത്. സ്വര്‍ണവില സര്‍വകാല റെക്കോഡ് തിരുത്തി മുന്നേറുന്ന പതിവ് തുടരുമ്പോഴാണ് വെള്ളിക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നത്.
വില കുത്തനെ കൂടിയപ്പോള്‍ ഒരു പെട്ടെന്നുള്ള ഇടിവ് പ്രതീക്ഷിക്കപ്പെട്ട കാര്യമാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണത്തെ അപേക്ഷിച്ച് വില നന്നേ കുറവായതിനാല്‍ വില്‍പ്പന സമ്മര്‍ദ്ദം പെട്ടെന്നുള്ള വിലക്കുറവിലേക്ക് നയിച്ചുവെന്നും ഇത് താത്കാലികം മാത്രമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇന്നത്തെ ഇടിവിനിടയിലും ഈ വര്‍ഷത്തിന്റെ തുടക്കത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ് വെള്ളി വില. പക്ഷേ, വിലയിലെ കനത്ത ചാഞ്ചാട്ടം വെള്ളിയുടെ സ്വഭാവ സവിശേഷതയാണെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |