
കാഞ്ഞങ്ങാട് അജാനൂർ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 86ാം വാർഷികാഘോഷവും പ്രധാനാദ്ധ്യാപകൻ വി.മോഹനനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഇട്ടമ്മൽ ജംഗ്ഷനിൽ നിന്നുള്ള ഘോഷയാത്രയ്ക്ക് എം.അബ്ദുള്ള, ജാഫർ പാലായി, നൗഷാദ് കൊത്തിക്കൽ, രാജേഷ് കാറ്റാടി,എ.ഹമീദ് ഹാജി, കെ.രാജൻ, എ.പി.രാജൻ, പി.കുഞ്ഞബ്ദുള്ള ഹാജി,കെ.ജി സജീവൻ, സി.മുഹമ്മദ് കുഞ്ഞി,കെ.മണികണ്ഠൻ, ബി.എസ്. റംസീന, കെ.രജനീഷ്, കെ.എസ്. പ്രശാന്ത്, നദീറ ബാനു, ഹാജറ എന്നിവർ നേതൃത്വം നൽകി. അംഗൻവാടി, പ്രീ പ്രൈമറി കലോത്സവം, കുട്ടികളുടെ കലാവിരുന്ന് എന്നിവ ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ് ഉദ്ഘാടനം ചെയ്തു.ജാഫർ പാലായി അദ്ധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. പ്രധാനാധ്യാപകൻ വി.മോഹനൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ എൻ.തുഷാര നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
