SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

 തലശ്ശേരിയിൽ 60 സി.സി ക്യാമറകൾ സജ്ജം

Increase Font Size Decrease Font Size Print Page
cc-camara

തലശ്ശേരി: നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് സിറ്റി വാച്ച് പദ്ധതിയിലൂടെ സ്ഥാപിച്ച 60 സി.സി ടി.വി ക്യാമറകളുടെ ഉദ്ഘാടനം തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.തലശ്ശേരി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് നന്ദഗോപൻ , ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ബിജു പ്രകാശ്, വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ പി.കെ.നിസാർ, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ജവാദ് അഹമ്മദ്, കെ.എച്ച്.ആർ.എ വർക്കിംഗ് പ്രസിഡന്റ് കെ.പി.ഷാജി, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി സി പി.എം നൗഫൽ, ട്രാഫിക് എൻഫോഴ്സ്‌മെന്റ് സബ് ഇൻസ്‌പെക്ടർ അശോകൻ പാലോറാൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY