SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.29 PM IST

നോക്കുന്നിടത്തെല്ലാം ശാസ്തപ്പന്മാർ ദേവഭൂമിയായി കോറോത്ത് ക്ഷേത്രം

Increase Font Size Decrease Font Size Print Page
kuttichathan

മാഹി:വിശാലമായ സന്നിധി മുഴുവനും കുട്ടിച്ചാത്തൻന്മാരെ കൊണ്ട് നിറഞ്ഞ് പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രം ദേവഭൂമികയായി.കത്തിയെരിയുന്ന ഉച്ചവെയിലിൽ കറുപ്പും വെളുപ്പും ചുവപ്പും കലർന്ന നിറങ്ങളിലുള്ള മുഖത്തെഴുത്തും മനോഹരമായ ചമയങ്ങളുമായി ചെണ്ടയുടെയും ചീനിക്കുഴലിന്റെയും താളത്തിൽ നിറഞ്ഞാടിയപ്പോൾ ക്ഷേത്രസന്നിധിയിലെത്തിയ ഭക്തജനസഞ്ചയത്തിന് മനസ് നിറഞ്ഞു. ഇതിന് പുറമെ രണ്ട് തീ ചാമുണ്ഡി തെയ്യങ്ങളും എട്ട് തെക്കൻ ഗുളികന്മാരും സന്നിധിയിൽ നിറഞ്ഞാടി. മൂന്ന് വിഷ്ണുമൂർത്തി തെയ്യങ്ങളും മൂന്ന് ഘണ്ഠാകർണന്മാരും ഗുരുകാരണവരുമടക്കമുള്ള തെയ്യങ്ങളും കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് നിറഞ്ഞാടി.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY