SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.51 AM IST

വികസിത ഭാരതത്തിലേക്ക് വഴിയൊരുക്കാൻ നിർമ്മല

Increase Font Size Decrease Font Size Print Page
sitharaman

വളർച്ചയ്ക്കും നിക്ഷേപത്തിന് ഊന്നലുണ്ടാകും

കൊച്ചി: രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയെ വികസിത രാജ്യമായി ഉയർത്താൻ ലക്ഷ്യമിടുന്ന രൂപരേഖയാകും ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബഡ്‌ജറ്റിന്റെ ഹൈലൈറ്റ്. ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവയിൽ വലയുന്ന കയറ്റുമതിക്കാർക്ക് ആശ്വാസം പകരുന്നതിനും ആഭ്യന്തര ഉപഭോഗം ഉയർത്തുന്നതിനും ബഡ്‌ജറ്റിൽ കൂടുതൽ ഊന്നലുണ്ടാകും. കയറ്റുമതിയിലെ തിരിച്ചടി മറികടക്കുന്നതിന് ഉപഭോക്താക്കളുടെ കൈവശം കൂടുതൽ പണം ലഭ്യമാക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ആവശ്യമായ നയ പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നു.

ഭൂമി രേഖകളുടെ ഡിജിറ്റലൈസേഷൻ മുതൽ രണ്ടാം ഘട്ട ജി.എസ്.ടി ഏകീകരണം വരെയുള്ള വിവിധ പരിഷ്‌കരണ നടപടികളാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. തൊഴിൽ, നികുതി, ധന വിപണി, ഭരണ നിർവഹണം തുടങ്ങിയ മേഖലകളിലെ പുതുതലമുറ പരിഷ്‌കരണങ്ങൾക്കും ബഡ്‌ജറ്റ് തുടക്കമിടും. കാർഷിക, മാനുഫാക്ചറിംഗ് മേഖലകൾക്ക് അധിക ഊന്നൽ ഇത്തവണയുണ്ടാകും. ആഗോള വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാൻ വിപുലമായ ആനുകൂല്യങ്ങളും വ്യവസായ മേഖലയ്ക്കായി പ്രഖ്യാപിച്ചേക്കും.

ആദായ നികുതിയിൽ ആശ്വാസമായേക്കും

ഇടത്തരക്കാർക്ക് ആശ്വാസം പകരുന്നതിന് 30 ശതമാനം ആദായ നികുതി സ്ളാബിന്റെ പരിധി ധനമന്ത്രി 24 ലക്ഷം രൂപയിൽ നിന്ന് 35 ലക്ഷം രൂപയായി ഉയർത്തിയേക്കും. നാണയപ്പെരുപ്പത്തിന്റെ ആഘാതം കണക്കിലെടുക്കുമ്പോൾ 30 ശതമാനം നികുതിയുടെ നിലവിലെ പരിധി കടുപ്പമാണ്. ഭവന, വിദ്യാഭ്യാസ, ആരോഗ്യ, കൺസ്യൂമർ ഉത്പന്ന വിലകളിലുണ്ടായ കുതിപ്പിനാൽ വരുമാന വർദ്ധനയുടെ നേട്ടം പലർക്കും ലഭിക്കുന്നില്ല. ആദായ നികുതി പരിധി പരിധി ഉയർത്തുന്നതിലൂടെ ജനങ്ങളുടെ കൈവശം അധികം തുക ഉപഭോഗത്തിനായി ലഭ്യമാക്കാനും കഴിയും.

വെല്ലുവിളികൾ

1. ആഗോള സാമ്പത്തിക, വ്യാപാര അനിശ്ചിതത്വങ്ങൾ

2. ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യയിടിവ്

3. വിദേശ നിക്ഷേപകരുടെ പണമൊഴുക്കിലെ മാന്ദ്യം

4. കാർഷിക, നഗര മേഖലകളിലെ ഉപഭോഗ തളർച്ച

കാത്തിരിക്കുന്നത്

അഞ്ച് വർഷത്തേക്ക്

150 ലക്ഷം കോടി രൂപയുടെ

പശ്ചാത്തല വികസന പൈപ്പ്ലൈൻ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.