
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച മുൻ നിയമസഭാ സാമാജികനും ജില്ലയുടെ പിതാവുമായ കെ.കെ.നായരുടെ 95ാം ജന്മദിനം കേരള ജനവേദിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3 മുതൽ പത്തനംതിട്ട കുമ്പഴ അലങ്കാർ ടൂറിസ്റ്റ് റൂമിൽ നടക്കും. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷനാകും. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ കെ.കെ.നായരെ അറിയാൻ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
