SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

മോട്ടിവേഷൻ ക്ലാസും പരീക്ഷ പരിശീലനവും

Increase Font Size Decrease Font Size Print Page
img
പൊലീസിൻ്റെമോട്ടിവേഷൻ ക്ലാസും പരീക്ഷാ പരിശീലനവും റൂറൽ പൊലീസ് അഡീഷണൽ സൂപ്രണ്ട് എ പി ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു:

വടകര: വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ പോയവർക്കും ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്ന കേരള പൊലീസിന്റെ ഹോപ്പ് പദ്ധതി പ്രകാരം എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസും പരീക്ഷാ പരിശീലനവും സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ സോഷ്യൽ പൊലീസിംഗ് ഡിവിഷൻ ഹോപ്പ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷാ പഠനം നടത്തുന്ന 60 ഓളം വിദ്യാർത്ഥികൾക്കാണ് വടകര യൂണിവേഴ്സൽ കോളേജ് ഓഡിറ്റോറിയത്തിൽ ക്ലാസ് നടന്നത്. കോഴിക്കോട് റൂറൽ അഡീഷണൽ എസ്.പി ചന്ദ്രൻ എ പി ഉദ്ഘാടനം ചെയ്തു .സുമേഷ് മോട്ടിവേഷൻ ക്ലാസെടുത്തു. ജനമൈത്രി പൊലീസ് എ.ഡി.എൻ.ഒ, എ.എസ്.ഐ രഞ്ജിഷ് അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, KOZHIKODE, RPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY