കോന്നി: മ്ലാവ് ബൈക്കിൽ ഇടിച്ച് യാത്രക്കാരൻ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ കോന്നി - കൊക്കാത്തോട് റോഡിലെ കല്ലേലി ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. കോന്നിയിൽ നിന്ന് കൊക്കാത്തോട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന കൊക്കാത്തോട് ഒരേക്കർ പുളിമൂട്ടിൽ രാജീവിനാണ് (47) പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചുവീണ രാജീവിന്റെ കാലിന് ഒടിവേറ്റു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
