SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

സർക്കാരിന്റെ അന്ത്യം കുറിക്കും

Increase Font Size Decrease Font Size Print Page
kappan

പാലാ : നിയമസഭാ തിരഞ്ഞെടുപ്പോടെ എൽ.ഡി.എഫ് സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന് യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും യു.ഡി.എഫ് കരുത്തു തെളിയിച്ചു. വർഗീയ ഫാസിസ്റ്റ് ശക്തികളോട് വിട്ടുവീഴ്ചയില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറ് സീറ്റ് നേടുമെന്ന് അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY