SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
ksspu
കെ.എസ്.എസ്.പി.യു ഹൊസ്ദുർഗ് യൂണിറ്റ് വാർഷിക സമ്മേളനം നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കെ.എസ്.എസ്.പി.യു ഹൊസ്ദുർഗ് യൂണിറ്റ് വാർഷിക സമ്മേളനം കാരാട്ട് വയൽ പെൻഷൻ ഭവനിൽ നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാൾ പരിസരത്ത് വയോജന വിശ്രമ കേന്ദ്രം സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എസ്. ഗോപാലകൃഷ്ണൻ സംഘടന റിപ്പോർട്ടും സെക്രട്ടറി കെ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കെ. മോഹൻദാസ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.വി ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ, സെക്രട്ടറി കെ. ചന്ദ്രശേഖരൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ബി. സുരേന്ദ്രൻ സ്വാഗതവു പി. സുമതി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രസിഡന്റ് കെ. രവിന്ദ്രൻ (പ്രസിഡന്റ്), കെ. ചന്ദ്രൻ (സെക്രട്ടറി), ബി. സുരേന്ദ്രൻ (ട്രഷറർ).

TAGS: LOCAL NEWS, KASARGOD, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY