കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം ഗവൺമെന്റ് ഫിഷറീസ് ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ പടന്ന കേപ്പ് സ്പോർട്സ് സെന്ററിൽ ഏകദിന ഫുട്ബാൾ മാമാങ്കം അരങ്ങേറി. റയൽ മാൻഡ്രിഡ്, ബാഴ്സലോണ, ഇന്റർ മിയാമി, എ.സി മിലാൻ, അൽ നാസർ, ചെൽസി തുടങ്ങിയ പേരുകളിലാണ് ടീമുകൾ മത്സരിച്ചത്. ഫുട്ബാൾ താരങ്ങളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി മികച്ച പരിശീലനം ലഭ്യമാക്കി വാർത്തെടുക്കുകയാണ് മരക്കാപ്പ് ഫുട്ബാൾ കാർണിവൽ സീസൺ ഒന്നിന്റെ ലക്ഷ്യമെന്ന് പ്രഥമാദ്ധ്യാപകൻ കെ. രവീന്ദ്രൻ പറഞ്ഞു. ഫുട്ബാൾ കാർണിവൽ മുത്തൂറ്റ് ഫുട്ബാൾ ടീമംഗവും സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹിൻ ഷാ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണുഗോപാലൻ മുഖ്യാതിഥിയായി. കൗൺസിലർ സുമതി, പി.എൻ മുഹമ്മദ് കുഞ്ഞി, ശരത്, ഒ.വി ബാബു, പി. വിനീത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
