SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

അഷ്ടമുടി കായൽ - കോടതി വിധി മാർച്ച് 26 നുള്ളിൽ നടപ്പാക്കണം: ഹൈക്കോടതി

Increase Font Size Decrease Font Size Print Page
aa

കൊല്ലം: അഷ്ടമുടിക്കായൽ തണ്ണീർത്തട മാനേജ്‌മന്റ് യൂണിറ്റ് ആരംഭിച്ച് സംയോജിത മാനേജ്‌മന്റ് പദ്ധതി നടപ്പാക്കണമെന്നും കോടതി വിധിയിലെ എല്ലാ നിർദ്ദേശങ്ങളും മാർച്ച് 26നു മുമ്പ് നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധി നടപ്പാക്കാൻ വൈകുന്നതിനെ തുടർന്ന് ഹർജികക്ഷിയായ അഡ്വ. ബോറിസ് പോൾ സമർപ്പിച്ച കോടതിയലക്ഷ്യ കേസിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ജസ്റ്റിസ് വി.എം.ശ്യാം കുമാർ എന്നിവർ ഉത്തരവിട്ടത്. കോടതിയലക്ഷ്യക്കേസ് അവസാനിപ്പിക്കില്ലെന്നും വിധിയിലെ എല്ലാ നിർദ്ദേശങ്ങളും നടപ്പാക്കാത്തതിനാൽ കോടതിയലക്ഷ്യ നടപടികൾ തുടരുമെന്നും കോടതി പറഞ്ഞു. കേസ് മാർച്ച് 26ന് വീണ്ടും പരിഗണിക്കും. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇറക്കുന്ന എല്ലാ സർക്കാർ ഉത്തരവുകളുടെയും അഡ്വാൻസ് കോപ്പി കക്ഷികൾക്ക് നാകണമെന്നും ഉത്തരവിൽ പറയുന്നു. ഹർജികക്ഷിക്ക് വേണ്ടി അഡ്വ. അജ്മൽ എ.കരുനാഗപ്പള്ളി ഹാജരായി.

സർക്കാർ നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ:

1) രണ്ടു മാസത്തിനുള്ളിൽ ആദ്യ യോഗം ചേർന്ന് നടപടിക്രമങ്ങൾ തയാറാക്കണം.

2) തണ്ണീർത്തട മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്. ഒ. പി) രൂപീകരിക്കണം. യോഗങ്ങൾ ചേരുന്ന സ്ഥലം, ആവൃത്തി, വിവിധ പങ്കാളികൾ തമ്മിലുള്ള ഏകോപന സംവിധാനം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണം.

3) അഷ്ടമുടി തണ്ണീർത്തട മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഓഫീസ് സൗകര്യങ്ങൾ,സഹായ ജീവനക്കാർ,ഫണ്ട് എന്നിവ ലഭ്യമാണെന്ന് സംസ്ഥാനം ഉറപ്പുവരുത്തണം.

4) യൂണിറ്റിന് സ്വന്തമായി ഒരു വെബ്‌സൈറ്റോ സംസ്ഥാന തണ്ണീർത്തട അതോറിട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുള്ള ഒരു പ്രത്യേക വെബ് പേജോ ഉണ്ടായിരിക്കണം. അന്തിമവും ഇടക്കാലവുമായ മാനേജ്‌മെന്റ് പ്ലാനുകൾ,അതോറിട്ടിയുടെ ഘടന, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം.

5. പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികളോ നിർദ്ദേശങ്ങളോ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ സഹിതം അപ്‌ലോഡ് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫലപ്രദമായ ഒരു ഡിജിറ്റൽ ഫീഡ്‌ബാക്ക് സംവിധാനവും അതോറിട്ടി വികസിപ്പിക്കേണം

5) സംയോജിത മാനേജ്‌മെന്റ് പ്ലാൻ തണ്ണീർത്തട ചട്ടങ്ങൾ, 2017 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവുകളും പാലിച്ച് ആറ് മാസത്തിനുള്ളിൽ നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായി അന്തിമമാക്കണം.

6) അന്തിമ മാനേജ്‌മെന്റ് പ്ലാൻ നടപ്പിലാക്കുന്നത് വരെ,അഷ്ടമുടി തണ്ണീർത്തട മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഒരു ഇടക്കാല മാനേജ്‌മെന്റ് പ്ലാൻ സംസ്ഥാന തണ്ണീർത്തട അതോറിട്ടി രൂപീകരിക്കണം.

.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY