SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

സമന്വയ സാംസ്‌കാരികോത്സവത്തിന് ബേക്കലിൽ വർണ്ണാഭതുടക്കം

Increase Font Size Decrease Font Size Print Page
fest
സമന്വയ ഫോക് ഫെസ്റ്റ് 2026 അഡ്വ. സി.എച്ച് കുഞ്ഞമ്പു ഉദുമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: നാടോടി ശാസ്ത്രീയ കലാപാരമ്പര്യങ്ങളുടെ ആഘോഷം -സമന്വയ 2026 ഫോക് സാംസ്‌കാരികോത്സവത്തിന് വർണാഭ തുടക്കം. കേരളവും കർണാടകവും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദവും ഐക്യവും പ്രതിനിധീകരിക്കുന്ന ഉത്സവമാണ് സമന്വയ.

നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് അരവത്ത്, കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ബെംഗളൂരു, കർണാടക ജനപദ പരിഷത്ത് ബെംഗളൂരു കേരള ബോർഡർ യൂണിറ്റ്, കന്നഡ വികസന അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബേക്കൽ അരവത്ത് ആംഫി തിയേറ്ററിൽ നടന്ന പരിപാടി സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ബി.എ.ഡി.എ ബെംഗളൂരു ചെയർമാൻ സോമണ്ണ ബേവിൻ മരദ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയായി. കർണാടക മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം ഷഹീദ് പുരസ്കാര സമർപ്പണം നടത്തി. കർണാടക ജനപദ രത്ന പ്രശസ്തി ബംഗളൂരു ചെയർമാൻ പ്രൊഫ. ബോറലിംഗയ്യ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ ഡോ. എ.എം ശ്രീധരൻ, സംഘാടക സമിതി ചെയർമാൻ പി.വി. ഭാസ്കരൻ, നസീർ വെളിയിൽ, പ്രദീപ് കുമാർ കൽക്കുറ തുടങ്ങിയവർ സംസാരിച്ചു. കഥകളി യക്ഷഗാന കലാകാരന്മാരായ ഉണ്ണികൃഷ്ണനും ജയരാമ പാട്ടാളി പടുമലൈയും ചേർന്ന് അവതരിപ്പിച്ച കഥകളി - യക്ഷഗാനം സമന്വയ സെമിനാർ വേറിട്ടതായി.
വൈകീട്ട് നടന്ന ആദ്യദിന സമാപന സമ്മേളനത്തിൽ പെരിയ കേന്ദ്ര കേരള സർവ്വകലാശാല മലയാളം വകുപ്പ് മേധാവി ഡോ. ആർ. ചന്ദ്രബോസ്, നാട്യ രത്നം കണ്ണൻ പാട്ടാളി അനുസ്മരണപ്രഭാഷണം നടത്തി. ലവണാസുരവധം കഥകളിയും ഗദായുദ്ധം യക്ഷഗാനവും അവതരിപ്പിച്ചു.അടുത്ത ശനിയാഴ്ചയും പരിപാടി തുടരും.

TAGS: LOCAL NEWS, KASARGOD, UTSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY