
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ മെയിൻ) 2026 സെഷൻ 2 പരീക്ഷയ്ക്ക് ഫെബ്രുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 25ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. ഏപ്രിൽ 2 മുതൽ 9 വരെയാണ് പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് (എൻ.ടി.എ) പരീക്ഷാ നടത്തിപ്പ് ചുമതല.
ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന് രജിസ്റ്റർ ചെയ്തവർക്കും പുതുതായി രജിസ്റ്റർ ചെയ്യാം. ഇവർക്ക് സെഷൻ ഒന്നിന്റെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം നിശ്ചിത ഫീസ് അടയ്ക്കാം. പേപ്പർ, മീഡിയം ഒഫ് എക്സാമിനേഷൻ, എക്സാമിനേഷൻ സിറ്റി എന്നിവ മാത്രം ഇവർ പൂരിപ്പിച്ചാൽ മതിയാകും. പുതിയ അപേക്ഷകർ നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങളെല്ലാം പൂരിപ്പിക്കണം. വെബ്സൈറ്റ്: https://jeemain.nta.nic.in
സി.യു.ഇ.ടി യു.ജി:- ബിരുദ പ്രവേശനത്തിനുള്ള ദേശീയതല പരീക്ഷയായ സി.യു.ഇ.ടി യു.ജിക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടി. 7 വരെ ഫീസ് അടയ്ക്കാം. 9 മുതൽ 11 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. വെബ്സൈറ്റ്: cuet.nta.nic.in
കീം: 6 വരെ അപേക്ഷിക്കാം:- കീം 2026 (കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 6 വരെ നീട്ടി. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക്, പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള അവസരം പിന്നീട് ലഭിക്കും. വെബ്സൈറ്റ്: www.cee.kerala.gov.in
ഐ.ഐ.ടി മദ്രാസ് എം.ബി.എ:- ഐ.ഐ.ടി മദ്രാസ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് 8 രെ അപേക്ഷിക്കാം. 60 തമാനം മാർക്കോടെ ബിരുദവും കാറ്റ് 2025 സ്കോറുമാണ് യോഗ്യത. doms.iitm.ac.in
സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഫലം:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 2025 ഫലം പ്രസിദ്ധീകരിച്ചു. വിഷയം തിരിച്ചുള്ള മാർക്ക്, പെർസെന്റെൽ സ്കോർ, ലഭിച്ച യോഗ്യത എന്നിവയും ഇതോടൊപ്പം അറിയാം. ഫലമറിയാനും സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാനും csirnet.nta.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |